

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നില്ലെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായുള്ള ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്. ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെ, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ ട്വീറ്റിനു മറുപടിയായാണ് പുതിയ പ്രതികരണം. മുന്‍ കാലങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ നരസിംഹ റാവുവും ഐ കെ ഗുജ്‌റാളും മണിപ്പൂരില്‍ വന്നോയെന്ന് ബിരേന്‍ സിങ്ങ് ചോദിച്ചു. മണിപ്പൂരിലെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം എന്തുകൊണ്ടാണ് എല്ലാ സമയത്തും രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
''മണിപ്പൂരില്‍ ബര്‍മീസ് അഭയാര്‍ഥികളെ പാര്‍പ്പിച്ചതും മ്യാന്‍മര്‍ ആസ്ഥാനമായുള്ള തീവ്രവാദികളുമായി കരാറില്‍ ഒപ്പിട്ടതും പോലുള്ള കോണ്‍ഗ്രസ് ചെയ്ത മുന്‍കാല പാപങ്ങള്‍ കാരണം മണിപ്പൂര്‍ ഇന്ന് പ്രക്ഷുബ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. പി ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ഞാന്‍ നടത്തിയ ക്ഷമാപണം, കുടിയൊഴിപ്പിക്കപ്പെടുകയും ഭവനരഹിതരാകുകയും ചെയ്ത ആളുകള്‍ക്ക് വേണ്ടിയുള്ള എന്റെ ദുഃഖം പ്രകടിപ്പിക്കുന്നതിനുള്ള ആത്മാര്‍ഥമായ പ്രവൃത്തിയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സംഭവിച്ചത് ക്ഷമിക്കാനും മറക്കാനുമുള്ള അഭ്യര്‍ഥനയായിരുന്നു അത്. എന്നിട്ടും നിങ്ങള്‍ അതില്‍ രാഷ്ട്രീയം കൊണ്ടുവന്നു, ബിരേന്‍ സിങ് എക്‌സില്‍ കുറിച്ചു.
ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ. മണിപ്പൂരിലെ നാഗ-കുക്കി ഏറ്റുമുട്ടല്‍ ഏകദേശം 1,300 പേരുടെ മരണത്തിനും ആയിരക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. അക്രമം വര്‍ഷങ്ങളോളം തുടര്‍ന്നു. 1992-93 കാലഘട്ടമായിരുന്നു സംഘര്‍ഷത്തിന്റെ ഏറ്റവും തീവ്രമായ കാലമെങ്കിലും 1992നും 1997നും ഇടയില്‍ കാലാനുസൃതമായ വര്‍ധന ഉണ്ടായി. ഈ കാലഘട്ടം വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും രക്തരൂഷിതമായ വംശീയ സംഘര്‍ഷങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തി. 1991 മുതല്‍ 1996 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച പി വി നരസിംഹറാവു ഈ സമയത്ത് മാപ്പ് പറയാന്‍ മണിപ്പൂരില്‍ വന്നോ?'' ബിരേന്‍ സിങ് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
