ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം

അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.
Diesel, jet fuel export duties hiked
ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി∙ ഡീസലിന്റെ കയറ്റുമതി തീരുവയും എക്സൈസ് തീരുവയും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.

Diesel, jet fuel export duties hiked
എഫ്ഡിയും ഡൈവേഴ്‌സിഫൈ ചെയ്യാം, പണം വളരാന്‍ ഇതാ ലാഡറിങ് സ്ട്രാറ്റജി; വിശദാംശങ്ങള്‍

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുകയും സർക്കാരിന്റെ വരുമാനം വർധിപ്പി‌ക്കയുമാണ് നടപടിയുടെ ലക്ഷ്യം. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.

Summary

Diesel, jet fuel export duties hiked; special excise on high-speed diesel goes up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com