'നാളെ രാജ്യസഭ സീറ്റ് നല്‍കേണ്ടതാണ്'; വിജയ് ഡിഎംകെയില്‍ ചേരുമെന്ന് സംവിധായകന്‍ കരു പളനിയപ്പന്‍

പുതിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക കട തുടങ്ങേണ്ടതുള്ളൂവെന്ന് കരു പളനിയപ്പന്‍ പറഞ്ഞു
Vijay
Vijay
Updated on
1 min read

ചെന്നൈ: തമിഴക വെട്രി കഴകം നേതാവ്  വിജയ്‌ വൈകാതെ ഡിഎംകെയില്‍ ചേരുമെന്ന് സംവിധായകന്‍ കരു പളനിയപ്പന്‍. ഡിഎംകെ നാളെ വിജയ്ക്ക് രാജ്യസഭ സീറ്റ് നല്‍കേണ്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവഗംഗയില്‍ നടന്ന ഡിഎംകെയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പളനിയപ്പന്‍.

Vijay
പൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ?; പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

പുതിയ പാര്‍ട്ടി ആരംഭിച്ച വിജയ് ഹിന്ദിക്കെതിരായ രാഷ്ട്രീയമാണ് പയറ്റുന്നത്. ഡിഎംകെയും അതേ രാഷ്ട്രീയമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിജയ്ക്ക് ഡിഎംകെയില്‍ ചേരാന്‍ കഴിയും.. പുതിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക കട തുടങ്ങേണ്ടതുള്ളൂവെന്ന് കരു പളനിയപ്പന്‍ പറഞ്ഞു.

ഒരു വേദിയിലും വിജയിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല.. കാരണം അദ്ദേഹം ഡിഎംകെയിലേക്ക് വരും.. പിന്നെ നമ്മള്‍ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കേണ്ടി വരും.... കരു പളനിയപ്പന്‍ പറഞ്ഞു. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനെ ഉദ്ദേശിച്ചു കൂടിയായിരുന്നു പരാമര്‍ശം.

Vijay
കോടതികള്‍ പണം തിരിച്ചുപിടിക്കുന്നതിനുള്ള റിക്കവറി ഏജന്റുമാരല്ല : സുപ്രീം കോടതി

2021 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി എല്ലായിടത്തും പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച കമല്‍ഹാസന്‍, തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഡിഎംകെയുമായി സഖ്യമുണ്ടാക്കി. പിന്നാലെ കമല്‍ഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കുകയും ചെയ്തിരുന്നു.

Summary

Tamilaga Vetri Kazhagam leader Vijay will join DMK soon, says director Karu Palaniappan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com