മന്ത്രി പൊന്മുടി/ ഫയൽ
മന്ത്രി പൊന്മുടി/ ഫയൽ

അനധികൃത സ്വത്തു സമ്പാദനക്കേസ്: മന്ത്രി പൊന്മുടിയെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി; ശിക്ഷ മറ്റന്നാള്‍

കേസില്‍ വിധി കേള്‍ക്കാന്‍ പൊന്മുടിയും ഭാര്യയും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
Published on

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്ക് തിരിച്ചടി. കേസില്‍ മന്ത്രി പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ പൊന്മുടിക്കെതിരായ ശിക്ഷ മറ്റന്നാള്‍ കോടതി വിധിക്കും. 

പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മന്ത്രി പൊന്മുടിക്കെതിരായ ആക്ഷേപങ്ങള്‍ ശരിയാണെന്നും കോടതി കണ്ടെത്തി. 

2006-11 കാലയളവില്‍ ഡിഎംകെ സര്‍ക്കാരില്‍ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ പൊന്മുടിയുടെ കൈവശമുണ്ടായിരുന്നതിനേക്കാള്‍ 64.9% അധിക സ്വത്ത് സമ്പാദിച്ചതായി കോടതി കണ്ടെത്തി. കേസില്‍ വിധി കേള്‍ക്കാന്‍ പൊന്മുടിയും ഭാര്യയും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

2011 ല്‍ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രി പൊന്മുടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തത്. ഡിഎംകെ നേതാവ് അനധികൃതമായി 1.36 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. എന്നാല്‍ ആക്ഷേപങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പൊന്മുടിയേയും ഭാര്യയേയും കുറ്റവിമുക്തരാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com