കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?; ടിവികെയുടെ ഇടപാടില്‍ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടാകുമെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
STALIN AND VIJAY
സ്റ്റാലിന്‍, വിജയ്‌AI Generated Image
Edited By:
Updated on: 
1 min read

ചെന്നൈ: കേരളത്തിന് യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ 41.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ വൈദ്യുതി ഇടപാടില്‍ സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യത്തിന്റെ മാറ്റത്തിന് കാരണമായ വൈദ്യുതി വാങ്ങല്‍ തര്‍ക്കത്തെക്കുറിച്ചുള്ള ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിജയ് സര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രംഗത്തെത്തിയത്.

കേരളത്തിന് യൂണിറ്റിന് 8.64 രൂപ, 12.50 രൂപ, 14.50 രൂപ നിരക്കുകളില്‍ വൈദ്യുതി വാങ്ങാന്‍ സാധിക്കുമെങ്കില്‍, തമിഴ്നാട്ടിലെ ടിവികെ സര്‍ക്കാരിന് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്ന് സ്റ്റാലിന്‍ ചോദിച്ചു. ടിവികെ ഭരണത്തിന് കീഴില്‍ തമിഴ്നാട് സര്‍ക്കാര്‍ യൂണിറ്റിന് 35, 37, 41.50 രൂപ നിരക്കുകളിലാണ് വൈദ്യുതി വാങ്ങുന്നത്. കേരള സര്‍ക്കാര്‍ യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുകയും പിന്നീട് ചര്‍ച്ചകളിലൂടെ അത് 12.50 രൂപയായി കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ നിരക്കുകള്‍ പോലും സാമ്പത്തികമായി ലാഭകരമാണോ എന്നത് സംബന്ധിച്ച് അവിടെ വിവാദം തുടരുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടാകുമെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനി 8.64രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന നിര്‍ദേശം അവഗണിച്ച് ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി 14.5 രൂപ നിരക്കില്‍ വാങ്ങാനായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. അതേതുടര്‍ന്നാണ് രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

DMK chief cites TNIE report, seeks probe on TN’s power deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER