'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു
president and supreme court chief justice
രാഷ്ട്രപതി ദ്രൗപദി മുര്‍മു, ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പിടിഐ
Updated on
2 min read

ന്യൂഡല്‍ഹി: ബില്ലുകള്‍ അംഗീകാരം നല്‍കാതെയും നിയമസഭകളിലേക്ക് മടക്കി അയക്കാതെയും ഗവര്‍ണര്‍മാര്‍ക്ക് പിടിച്ചുവെക്കാന്‍ അധികാരമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. ഗവര്‍ണര്‍മാര്‍ സാധാരണയായി, സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അതേസമയം ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് വിവേചന അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

president and supreme court chief justice
ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

രാഷ്ട്രപതി പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച് ഉന്നയിച്ച 14 ചോദ്യങ്ങളും, അവയില്‍ കോടതിയുടെ മറുപടികളും ഇപ്രകാരമാണ് :

1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

ഉത്തരം: ബില്‍ സമര്‍പ്പിക്കപ്പെട്ടാല്‍, ഗവര്‍ണര്‍ക്ക് ബില്ലിന് അംഗീകാരം നല്‍കാനോ, അംഗീകാരം തടഞ്ഞുവയ്ക്കാനോ, പ്രസിഡന്റിന്റെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനോ കഴിയും. അംഗീകാരം നല്‍കാനാകില്ലെങ്കില്‍, ആര്‍ട്ടിക്കിള്‍ 200 ലെ ആദ്യ വ്യവസ്ഥ പ്രകാരം ബില്‍ നിയമസഭയിലേക്ക് തിരിച്ചയയ്ക്കണം. അംഗീകാരം തടഞ്ഞുവച്ചാല്‍, ബില്‍ നിയമസഭയിലേക്ക് തിരിച്ചയക്കാതെ ഗവര്‍ണര്‍മാര്‍ തടഞ്ഞുവെക്കുന്നത് ഫെഡറലിസത്തിന്റെ തത്വത്തെ അവഹേളിക്കലാണ്.

2. ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ?

ഉത്തരം : സാധാരണയായി ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 200 പ്രകാരം, ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ട്. ആര്‍ട്ടിക്കിള്‍ 200 ലെ രണ്ടാമത്തെ വ്യവസ്ഥയില്‍ 'അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍' എന്ന വാക്കുകള്‍ സൂചിപ്പിക്കുന്നത് വിവേചനാധികാരമാണ്. ബില്‍ തിരിച്ചയക്കാനോ ബില്‍ രാഷ്ട്രപതിക്കായി മാറ്റിവയ്ക്കാനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ട്.

3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

ഉത്തരം : ബില്ലുകള്‍ നിയമമായാല്‍ മാത്രമേ കോടതിയില്‍ കൊണ്ടുവരാന്‍ കഴിയൂ.

4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ?

ഉത്തരം : ശരിയാണ്, വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിമിതമായ വ്യാപ്തിയെ നിഷേധിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ക്ക് പ്രത്യേകമായ അധികാരം ഉണ്ടെങ്കിലും, ഗവര്‍ണറുടെ ഓഫീസ് കോടതിയുടെ അധികാരപരിധിക്ക് വിധേയമാണ്.

5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ?

6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ?

ഉത്തരം : 5, 6, 7 ചോദ്യങ്ങള്‍ ഒരുമിച്ച് കോടതി മറുപടി നല്‍കി. സമയപരിധി ഏര്‍പ്പെടുത്തുന്നത് ഈ വ്യവസ്ഥകള്‍ പ്രകാരമുള്ള ഇലാസ്തികതയ്ക്ക് കര്‍ശനമായി വിരുദ്ധമാണ്. അനുമതി ലഭിക്കാത്ത ബില്ലുകള്‍ അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്ന ഉത്തരവ്, ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരും, അധികാര വികേന്ദ്രീകരണ സിദ്ധാന്തത്തിനും വിരുദ്ധമാണ്. 'ഡീംഡ് അസന്റ്' എന്ന ആശയം ഗവര്‍ണറുടെ ചുമതലകള്‍ ഏറ്റെടുക്കലാണ്.

8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

ഉത്തരം : ഗവര്‍ണര്‍ ബില്‍ പരിഗണനയ്ക്ക് അയച്ചാല്‍, രാഷ്ട്രപതി സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട ആവശ്യമില്ല.

9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാണോ?

ഉത്തരം: അല്ല. ബില്ലുകള്‍ നിയമമായാല്‍ മാത്രമേ അവയെ ചോദ്യം ചെയ്യാന്‍ കഴിയൂ.

10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്‌കരിക്കാനോ അസാധുവാക്കാനോ കഴിയുമോ?

ഉത്തരം : ഇല്ല

11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ?

12. സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ?

13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോ ?

ഉത്തരം: ഇല്ല

14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള സ്യൂട്ടിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ?

ഉത്തരം : അപ്രസക്തമെന്ന് കണ്ടതിനാല്‍ ഉത്തരം നല്‍കുന്നില്ല.

president and supreme court chief justice
മിര്‍സ ഷദാബ് അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ഥി; സര്‍വകലാശാല ദുരൂഹതയുടെ പുകമറയില്‍

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായിക്കു പുറമെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ 10 ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

Summary

The Supreme Court rejected the Union's argument that the Governor can simply withhold the Bill without returning to the House.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com