ന്യൂഡല്ഹി: റിപ്പബ്ലിക് ദിനത്തില് ഡല്ഹിയിലെ ട്രാക്ടര് റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില് ജുഡീഷ്യല് അന്വേഷണം വേണമെന്ന ആവശ്യം ആവര്ത്തിച്ച് സംയുക്ത കിസാന് മോര്ച്ച. പൊലീസ് നോട്ടീസ് ലഭിച്ച കര്ഷകര് നേരിട്ട് പൊലീസിന് മുന്നില് ഹാജരാകരുത് എന്നും കര്ഷക സംഘടനകളുടെ അഭിഭാഷകരുമായി ബന്ധപ്പെടണമെന്നും സംയുക്ത കിസാന് മോര്ച്ച നേതാക്കള് സിംഘു അതിര്ത്തിയില് വിളിച്ചുചേര്ത്ത വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
സുപ്രീംകോടതിയില് നിന്നോ ഹൈക്കോടതിയില് നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില് അന്വേണം നടത്തണമെന്ന് നേതാക്കള് വീണ്ടും ആവശ്യപ്പെട്ടു. ട്രാക്ടര് പരേഡില് പങ്കെടുത്ത പതിനാറുപേരെ ഇപ്പോഴും കാണാനില്ലെന്ന് നേതാക്കള് പറഞ്ഞു.
122പേരെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇവര്ക്ക് നിയമപരവും സാമ്പത്തികപരവുമായ സഹായങ്ങള് ചെയ്യം. അറസ്റ്റിലായ കര്ഷകര്ക്ക് ജയിലിലെ ക്യാന്റീനില് ചെലവാക്കാനായി 2,000രൂപ വീതം നല്കുമെന്നും നേതാക്കള് കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates