ബില്‍ അടച്ചില്ല, കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍; ആശുപത്രി ഉടമയായ ഡോക്ടര്‍ അറസ്റ്റില്‍ 

ഗുജറാത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്:  ഗുജറാത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍. ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരിലാണ് കോവിഡ് രോഗിയുടെ മൃതദേഹം ഡോക്ടര്‍ റോഡില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സൂറത്തിലാണ് സംഭവം. പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് നടപടി.

പകര്‍ച്ചവ്യാധി നിയമം അനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com