യുവതിയെയും മകനെയും തീയിട്ടു കൊന്നതിന്റെ പ്രതികാരം ; ഡോക്ടർ ദമ്പതികളെ കാറിനുള്ളിൽ വെടിവെച്ച് കൊന്നു 

ബൈക്കിലെത്തിയ രണ്ടു പേർ ദമ്പതിമാരുടെ കാർ തടഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ജയ്പൂർ: രാജസ്ഥാനിൽ ഡോക്ടർ ദമ്പതികളെ കാർ തടഞ്ഞുനിർത്തി വെടിവെച്ച് കൊന്നു. ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് വെള്ളിയാഴ്ച പട്ടാപ്പകലാണ് കൊലപാതകം നടന്നത്.  ഡോക്ടർമാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപ്തയും (44) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കിലെത്തിയ രണ്ടു പേർ ദമ്പതിമാരുടെ കാർ തടഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. 

കാറിന് മുന്നിലായി ബൈക്ക് നിർത്തിയ അക്രമികൾ ദമ്പതികൾക്കടുത്തേക്കെത്തി. കാർ ഓടിച്ചിരുന്ന ഭർത്താവ് ​ഗ്ലാസ് താഴ്തി കാര്യ തിരക്കാൻ ശ്രമിച്ചപ്പോൾ അക്രമികളിൽ ഒരാൾ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. അഞ്ചു റൗണ്ട് വെടിയുതിർത്തായി പൊലീസ് പറഞ്ഞു.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടത്തിയ ഉടൻ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. 

2019-ൽ കൊല്ലപ്പെട്ട സ്ത്രീയുടെയും ആറ് വയസുകാരനായ മകന്റെയും സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സുധീപ് ഗുപ്തയുമായി ബന്ധമുണ്ടെന്നാരോപിച്ച് സീമാ ഗുപ്തയാണ് സ്ത്രീയെ കൊലപ്പെടുത്തിയത് എന്ന് ആരോപണമുണ്ട്. സീമാ ഗുപ്തയും മാതാവും 2019-ൽ സ്ത്രീയുടെ വീടിന് തീയിട്ടുവെന്നാണ് കേസ്‌. തുടർന്ന് ജയിലിലായിരുന്ന ഡോക്ടർ ദമ്പതിമാരും മാതാവും ജാമ്യത്തിൽ കഴിയവെയാണ് കൊലപാതകം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com