ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു

ആറ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് അധിക കാല്‍ നീക്കം ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലുധിയാന: മൂന്ന് കാലുമായി ജനിച്ച കുഞ്ഞിന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു. ആറ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് അധിക കാല്‍ നീക്കം ചെയ്തത്. ലുധിയാനയിലെ ഡീപ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.

മൂന്ന് കാലുകളോടെയാണ് ഒരുവര്‍ഷം മുന്‍പ് കുഞ്ഞ് ജനിച്ചത്.  രണ്ട് സാധാരണ കാലുകളും, ശക്തി കുറഞ്ഞ മറ്റൊരു കാലുമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശക്തി കുറവായിരുന്നെങ്കിലും മൂന്നാമത്തെ കാലിന് നാഡീപരമായി കേടുപാടുകള്‍ ഇല്ലായിരുന്നു.

ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരായ ആര്‍കെ കൗശല്‍, മുഹമ്മദ് യാമിന്‍, ആര്‍ സിങ്, രവീന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് സര്‍ജറി നടത്തിയത്. ആറ് മണിക്കൂര്‍ നേരം നീണ്ട ശസ്ത്രക്രിയ വളരെ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പഞ്ചാബിലെ ഇത്തരത്തിലുള്ള ആദ്യ കേസാണിത്.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ എയിംസില്‍ ഇത്തരത്തില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിലവില്‍ പീഡിയാട്രിക് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com