നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല; സിഖ് സമൂഹം യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് 

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം നടക്കുന്ന ദിവസമായ നവംബര്‍ 19നാണ് ആക്രമണം നടത്തുകയെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍
ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍
Updated on: 
1 min read

ന്യൂഡല്‍ഹി: വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവവുമായി  ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.  ഈ മാസം പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. 

നവംബര്‍ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി ഞങ്ങള്‍ എയര്‍ ഇന്ത്യയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.  എല്ലാ സിഖ് അംഗങ്ങളും നവംബര്‍ 19 മുതല്‍ സിഖ് സമൂഹം എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉപയോഗിക്കരുത്, അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കും.ഇന്ദിരാഗാന്ധി വിമാനത്താവളം അന്നേദിവസം അടച്ചിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം നടക്കുന്ന ദിവസമായ നവംബര്‍ 19നാണ് ആക്രമണം നടത്തുകയെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഗുജറത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER