ഇവിടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കും, നീതിഷിനെ തിരികെ സ്വീകരിക്കുമെന്ന് ലാലു പ്രസാദ് യാദവ്

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍
ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍ ഫെയ്‌സ്ബുക്ക്‌
Updated on
1 min read

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി തന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ സഖ്യം വിട്ടതിന് ശേഷം ഇതാദ്യമായാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍
ഇളയ സഹോദരിയുടെ രക്ഷാകര്‍തൃത്വത്തിന് മൂത്ത സഹോദരിക്ക് അവകാശമില്ല

രണ്ട് വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീടിനുള്ളില്‍ തന്നെയാണ് ലാലു പ്രസാദ് യാദവ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥികളായ മനോജ് ഝായുടെയും സഞ്ജയ് യാദവിന്റെയും ഒപ്പം പ്രചാരണങ്ങളുടെ ഭാഗമായി പോകുന്ന സമയത്താണ് ലാലു പ്രസാദിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മകനും അനന്തരാവകാശിയുമായ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമാകാന്‍ നിതീഷ് കുമാറിന്റെ മാറ്റം കാരണമായ സാഹചര്യത്തില്‍ ഇനിയും അനുരഞ്ജനത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന്, തിരികെ വരട്ടെ അപ്പോള്‍ കാണാം എന്നാണ് ലാലു മറുപടി പറഞ്ഞത്. 1970കളിലെ വിദ്യാര്‍ഥി നേതാക്കന്‍മാരായിരുന്ന കാലം മുതലുള്ള ബന്ധമാണ് ഇരുവരുടേയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com