

ഹൈദരാബാദ്: മൂന്ന് പത്മ അവാര്‍ഡുകളും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡോക്ടര്‍ എന്ന അംഗീകാരം സ്വന്തമാക്കി എഐജി ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാന്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് എഐജി ഹോസ്പിറ്റല്‍സ്.ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഇന്നലെ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചതോടെയാണ് മൂന്ന് പത്മ അവാര്‍ഡുകളും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡോക്ടര്‍ എന്ന അംഗീകാരം ഡി നാഗേശ്വര്‍ റെഡ്ഡിക്ക് ലഭിച്ചത്. 2002ലാണ് നാഗേശ്വര്‍ റെഡ്ഡിക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചത്. 2016 ല്‍ പത്മഭൂഷണ്‍ തേടിയെത്തി. ഇപ്പോള്‍ 2025ല്‍ പത്മവിഭൂഷണും കൂടി ലഭിച്ചതോടെയാണ് നാഗേശ്വര്‍ റെഡ്ഡി അഭിമാന നേട്ടം സ്വന്തമാക്കിയത്. രണ്ടാമത്തെ പരമോന്നത സിവിലിയൻ അവാർഡ് ആണ് പത്മവിഭൂഷൺ.
'പത്മവിഭൂഷണ്‍ ലഭിച്ചതില്‍ ഞാന്‍ വളരെയധികം വിനീതനും ബഹുമാനിതനുമാണ്. ഈ അംഗീകാരം എന്റെ രോഗികള്‍ക്കും എഐജി ആശുപത്രികളിലെ എന്റെ മുഴുവന്‍ ടീമിനും എന്നെ ദിവസവും പ്രചോദിപ്പിക്കുന്ന എണ്ണമറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ്. ഇത് വെറുമൊരു വ്യക്തിപരമായ നാഴികക്കല്ല് മാത്രമല്ല, ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യ സംരക്ഷണ നവീകരണത്തിലെ നമ്മുടെ രാജ്യത്തിന്റെ അപാരമായ സാധ്യതയുടെയും ആഘോഷമാണ്. ഏറ്റവും കഠിനമായ നിമിഷങ്ങളില്‍ നമ്മളില്‍ വിശ്വാസമര്‍പ്പിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഈ ബഹുമതി സമര്‍പ്പിക്കുന്നു.'- നാഗേശ്വര്‍ റെഡ്ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
'എനിക്ക് ആരോഗ്യ സംരക്ഷണം എന്നത് രോഗം ഭേദമാക്കുക മാത്രമല്ല, മാനവരാശിയെ അന്തസ്സോടെയും സഹാനുഭൂതിയോടെയും സേവിക്കുന്നതിനെക്കുറിച്ചാണ് ഇത്. അഭിമാനിയായ ഒരു ഇന്ത്യക്കാരനും തെലുങ്ക് മണ്ണിന്റെ മകനും എന്ന നിലയില്‍, നമ്മുടെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ മെഡിക്കല്‍ മികവില്‍ തുടര്‍ന്നും മുന്നിലാണെന്ന് ഉറപ്പാക്കുന്നതിനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.'- നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates