'തറയിലൂടെ വലിച്ചിഴച്ചു'; ഹോട്ടല്‍മുറിയില്‍ നുഴഞ്ഞു കയറിയ യുവാവ് എയര്‍ ഇന്ത്യ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം.
Air India crew member attacked in London hotel room
എയര്‍ ഇന്ത്യ എക്‌സ്പ്രസ്എക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറിയ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ലണ്ടനിലെ എയര്‍ ഇന്ത്യ ക്രൂ താമസിക്കുന്ന റാഡിസണ്‍ റെഡ് ഹോട്ടലില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സുരക്ഷയെ കുറിച്ച് നേരത്തെ തന്നെ ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അതില്‍ നടപടിയുണ്ടായില്ലെന്നു എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു.

ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍ഇന്ത്യയുടെ വിവിധ വിമാനങ്ങളിലെ കാബിന്‍ ക്രൂ അംഗങ്ങളെല്ലാം ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലിലാണ് താമസം. വ്യാഴാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ഒരാള്‍ എയര്‍ഹോസ്റ്റസിന്റെ മുറിയില്‍ അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ ആക്രമിച്ചു. എയര്‍ഹോസ്റ്റസ് ബഹളംവെച്ചതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിയെത്തി.

അതേസമയം, സംഭവത്തില്‍ അതീവവേദനയുണ്ടെന്ന് എയര്‍ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയുടെ ഹോട്ടലില്‍വെച്ച് തങ്ങളുടെ ഒരു ക്രൂ അംഗത്തിന് അതിക്രമം നേരിട്ടതില്‍ അതീവവേദനയുണ്ട്. സഹപ്രവര്‍ത്തകയ്ക്ക് പ്രൊഫഷണ്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ എല്ലാവിധ പിന്തുണയും നല്‍കിവരികയാണ്. സംഭവത്തിലെ നിയമനടപടികളുമായി ബന്ധപ്പെട്ട് പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടതായും എയര്‍ഇന്ത്യ അറിയിച്ചു.

സംഭവത്തില്‍ ലണ്ടനില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അക്രമി തെരുവില്‍ അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം.

Air India crew member attacked in London hotel room
ഡോക്ടറുടെ കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് പരിശോധന; ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസം നിരോധനാജ്ഞ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com