ലോറി കയറി നായ്ക്കുട്ടി ചത്തു, വാഹനം ഓടിച്ച ഡ്രൈവര്‍ മരിച്ച നിലയില്‍ 

യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ബന്ധുക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: ലോറിയിടിച്ചു നായ്ക്കുട്ടി ചത്തതിന് പിന്നാലെ വാഹനം ഓടിച്ച ഡ്രൈവര്‍ മരിച്ച നിലയില്‍. 28കാരനായ രാജ്കരന്‍ വിശ്വകര്‍മ്മ എന്നയാളെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. 

നായ്ക്കുട്ടി വണ്ടിക്കടിയില്‍ പോയി ചത്തതിന് പിന്നാലെ ചോട്ടു, സന്ദീപ് പട്ടേല്‍ എന്നിവര്‍ രാജ്കരന്റെ വീട്ടില്‍ എത്തി മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് യുവാവിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

ചോട്ടുവും സന്ദീപും കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com