ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

ഐടി എന്‍ജിനിയര്‍, ഡല്‍ഹി സ്വദേശിയായ ഗൗരവ് താക്കര്‍ വികസിപ്പിച്ച www.e0fuel.in എന്ന വെബ്‌സൈറ്റിലൂടെയും ഇ -സീറോ ഫൈന്‍ഡര്‍ എന്ന ആപ്പും വഴിയാണ് വാഹന ഉടമകള്‍ക്ക് ഇ0 പെട്രോള്‍ ലഭിക്കുന്ന ആപ്പ് കണ്ടെത്താം
E20 Petrol Effect: India's First 'Pure Petrol Finder' App E0Fuel Is Here
എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: എഥനോള്‍ കലരാത്ത പെട്രോള്‍ (ഇ20) ലഭിക്കുന്ന പമ്പുകള്‍ സഹായിക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിക്കി. ഐടി എന്‍ജിനിയര്‍, ഡല്‍ഹി സ്വദേശിയായ ഗൗരവ് താക്കര്‍ വികസിപ്പിച്ച www.e0fuel.in എന്ന വെബ്‌സൈറ്റിലൂടെയും ഇ -സീറോ ഫൈന്‍ഡര്‍ എന്ന ആപ്പും വഴിയാണ് വാഹന ഉടമകള്‍ക്ക് ഇ0 പെട്രോള്‍ ലഭിക്കുന്ന ആപ്പ് കണ്ടെത്താം.

വിവിധ എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ കയറി എഥനോള്‍ ഇല്ലാത്ത പെട്രോള്‍ എവിടെ കിട്ടുമെന്ന് തിരയുന്നതിന് പകരമായി ഒറ്റപ്ലാറ്റ്‌ഫോമില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്. പൊതുമേഖല എണ്ണ കമ്പനിനകളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പ്രീമിയം പെട്രോള്‍ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകളാണ് വെബ്‌സൈറ്റിലുള്ളത്. ആപ്പില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ഫോണ്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫിക്കേഷന്‍ നടത്തുകയോ ചെയ്യാതെ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പുകളുടെ വിവരങ്ങള്‍ ലഭ്യമാകും. പെട്രോളിന്റെ വില, ഫോണ്‍ നമ്പര്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭിക്കും.

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ സാധാരണക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നിര്‍മിച്ചതെന്ന ഗൗരവ് താക്കര്‍ പറഞ്ഞു

E20 Petrol Effect: India's First 'Pure Petrol Finder' App E0Fuel Is Here
'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍
E20 Petrol Effect: India's First 'Pure Petrol Finder' App E0Fuel Is Here
രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ
Summary

E20 Petrol Effect: India's First 'Pure Petrol Finder' App E0Fuel Is Here

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi
e20 petrol
ethanol blended petrol
Ethanol-blended petrol
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com