ബസ് യാത്രയ്ക്കിടെ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവെക്കരുത്, ഹെഡ്‌ഫോണ്‍ നിര്‍ബന്ധം; ലംഘിച്ചാല്‍ ആയിരം രൂപ പിഴ; പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍

പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി.
Earphones on, speakers off: TN orders quiet bus travel
ബസ് യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍
Edited By:
Updated on
1 min read

ചെന്നൈ: സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാര്‍ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി. നിയമലംഘകരില്‍ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും യാത്രക്കാര്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബസുകളില്‍ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ സ്ഥാപിക്കും. യാത്രക്കാര്‍ ബസില്‍ എങ്ങനെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്നത് അതില്‍ നിര്‍ദേശിക്കും. സഹയാത്രികരെ ബഹുമാനിക്കണമെന്നും ശാന്തമായ അന്തരീക്ഷം സുരക്ഷിതയാത്രയ്ക്ക് അനിവാര്യമാണെന്ന് സന്ദേശവും ഈ സ്റ്റിക്കറില്‍ ഉണ്ടാകും.

ബസില്‍ ഉറക്കെ പാട്ടുവെക്കുന്നതിനും വിലക്കുണ്ട്. ബസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉടനടി ഇടപെടണമെന്നും ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നിരവധി യാത്രക്കാര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. യാത്രയ്ക്കിടെ ആളുകള്‍ മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം ഉച്ചത്തില്‍ സംസാരിക്കുന്നതും പാട്ടുകള്‍ ഉറക്കെ വെക്കുമ്പോഴും കേട്ടിരിക്കുകയല്ലാതെ മറ്റ് വഴിയില്ലാതാകുന്നു. തിരക്കുള്ള യാത്രകളില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നാണ് യാത്രക്കാരുടെ പ്രതികരണം.

Earphones on, speakers off: TN orders quiet bus travel
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
Earphones on, speakers off: TN orders quiet bus travel
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം
Earphones on, speakers off: TN orders quiet bus travel
'എകെജി ഭവനില്‍ കയറാന്‍ എവിടെ നിന്നാണ് ധൈര്യം?, നെയിം ബോര്‍ഡും യൂണിഫോമും എവിടെ?'; പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്

Earphones on, speakers off: TN orders quiet bus travel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com