

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.
ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മാരകമായ എബോള വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയില്‍ നിന്നാണ്. നിലവിലെ എബോള വൈറസ് വ്യാപനത്തില്‍ ഇതുവരെ 139 പേര്‍ മരിച്ചതായും, ഉഗാണ്ട, കോംഗോ രാജ്യങ്ങളിലെ 600 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates