വിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു
Vijay
Vijayപിടിഐ
Updated on
1 min read

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്ക് 'വിസില്‍' ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.

Vijay
സിഖ് വിരുദ്ധ കലാപം: ജനക്പുരി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റവിമുക്തന്‍, നീതി നടപ്പായില്ലെന്ന് ഇരകളുടെ ബന്ധുക്കള്‍

തമിഴ്‌നാട്ടില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയിന്റെ ടിവികെ പാര്‍ട്ടി. വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു.

Vijay
ഭോജ്ശാലയില്‍ ബസന്ത് പഞ്ചമി ആരാധനയ്ക്ക് തടസ്സമില്ല; മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും സുപ്രീംകോടതി അനുമതി

ജാഗ്രത, ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ പാര്‍ട്ടിയുടെ സന്ദേശവുമായി ചിഹ്നം യോജിക്കുന്നുവെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് വിസില്‍. ഇത് ചോദ്യം ചെയ്യല്‍, ഉണര്‍വ്, അനീതി തുറന്നുകാട്ടല്‍ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Summary

The Central Election Commission has approved the 'whistle' symbol for actor Vijay's Tamilaga Vetri Kazhagam (TVK) party in Tamil Nadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com