'ലൗ ജിഹാദിന്' ശേഷം 'ഇക്കോണമിക് ജിഹാദ്';ദോശക്കടയ്ക്ക് ഹിന്ദു പേരിട്ടു; മുസ്ലിമിന്റെ കട അടിച്ചു തകര്‍ത്തു (വീഡിയോ)

'സാമ്പത്തിക ജിഹാദ്' എന്നാരോപിച്ചാണ് അക്രമം നടത്തിയത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read


മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഹിന്ദു പേരിട്ട് നടത്തിയിരുന്ന മുസ്ലിം സമുദായാംഗത്തിന്റെ ദോശക്കട ഹിന്ദുത്വ വാദികള്‍ തകര്‍ത്തു. 'സാമ്പത്തിക ജിഹാദ്' എന്നാരോപിച്ചാണ് അക്രമം നടത്തിയത്. ശ്രീനാഥ് എന്ന പേരാണ് അക്രമികളെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ കോട്ട്‌വാലി പൊലീസ് കേസെടുത്തു. 

ഓഗസ്റ്റ് പതിനെട്ടിന് ഇര്‍ഫാന്റെ ദോശക്കടയിലെത്തിയ ഒരുസംഘം എന്തിനാണ് ഇത്തരത്തില്‍ ഒരു പേരിട്ടിരിക്കുന്നത് എന്ന് ചോദിച്ചു. ഇതിന് പിന്നാലെ അക്രമം നടത്തുകയും മാര്‍ക്കറ്റില്‍ നിന്ന് കട മാറ്റണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

രാഹുല്‍ എന്നയാളാണ് കടയുടമയന്നും തങ്ങള്‍ ഇത് നടത്തുകമാത്രമാണ് ചെയ്യുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കട നടത്തുന്നു. പേര് കാരണം ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. ഹിന്ദുക്കളുടെ പേരില്‍ മുസ്ലിംകള്‍ക്ക് കട നടത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്' ഇര്‍ഫാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A huge dust storm approaches as it engulfs the skyline at Dungargarh,
Ram Charan hails Tamil Nadu CM, wishes him all the best
Trinamool's Abhishek Banerjee faces eggs, stones, blows from mob in Bengal’s Sonarpur
Rahul Gandhi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com