ചൂതാട്ട ആപ്പുകളുടെ പരസ്യം, പ്രമുഖ തെന്നിന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ എതിരെ ഇഡി കേസ്

ജംഗ്ലി റമ്മി, എ23, ജീത്ത് വിന്‍, പരിമാച്ച് തുടങ്ങിയ ആപ്പുകളുടെ പരസ്യങ്ങളാണ് താരങ്ങളെ ഇഡിയുടെ നിരീക്ഷണത്തിലേക്ക് എത്തിച്ചത്
ED books 29 celebrities for endorsing betting apps
ED books 29 celebrities for endorsing betting apps file
Updated on
1 min read

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ സിനിമ, യൂട്യൂബ് സെലിബ്രിറ്റികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രചാരണം നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് തുടങ്ങിയ സിനിമാ താങ്ങള്‍ ഉള്‍പ്പെടെ 29 പേരാണ് അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ഉള്ളത്.

ED books 29 celebrities for endorsing betting apps
അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടം, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത് കൊടുംക്രൂരതകള്‍; നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

ജംഗ്ലി റമ്മി, എ23, ജീത്ത് വിന്‍, പരിമാച്ച് തുടങ്ങിയ ആപ്പുകളുടെ പരസ്യങ്ങളാണ് താരങ്ങളെ ഇഡിയുടെ നിരീക്ഷണത്തിലേക്ക് എത്തിച്ചത്. അഭിനേതാക്കളായ നിധി അഗര്‍വാള്‍, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി, ടിവി അവതാരകരായ ശ്രീമുഖി, ശ്യാമള, യൂട്യൂബര്‍മാരായ ഹര്‍ഷ സായി, ബയ്യ സണ്ണി യാദവ്, ലോക്കല്‍ ബോയ് നാനി എന്നിവരാണ് അന്വേഷണത്തിന്റെ പരിധിയിലെ മറ്റ് പ്രധാന പേരുകാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമായാണ് അന്വേഷണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ED books 29 celebrities for endorsing betting apps
ഡല്‍ഹിയെ വിറപ്പിച്ച് ഭൂചലനം, 4.4 തീവ്രത; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ വലിയ പ്രകമ്പനം

നിലവില്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത നാലും, വിശാഖ പട്ടണത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് അന്വേഷണം നടക്കുന്നത്. സെലിബ്രിറ്റികളുടെ സാന്നിധ്യം ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും ഇതുമൂലം ആളുകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു എന്നുമാണ് കേസുകളിലെ പ്രധാന ആരോപണം.

ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചു എന്ന പേരില്‍ നേരത്തെ തെലങ്കാന പൊലീസ് വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് എന്നിവര്‍ക്ക് എതിരെ മാര്‍ച്ചില്‍ കേസെടുത്തിരുന്നു. എന്നാല്‍ ഇത്തരം ആപ്പുകള്‍ തങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം വാതുവെയ്പ്പ് പരസ്യങ്ങള്‍ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവാക്കളെ ലക്ഷ്യമിടുന്നതാണെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ആയിരുന്നു കേസ്.

വാതുവയ്പ്പ് പ്രോത്സാഹിപ്പിക്കുന്ന നടപടിയില്‍ താരങ്ങളുടെ സാന്നിധ്യം ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു. എളപത്തില്‍ പണം ഉണ്ടാക്കാം എന്ന വാഗ്ദാനം നല്‍കി ആളുകളെ വശീകരിക്കുകയും അവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ് ഇത്തരം ആപ്പുകളെന്നും എഫ്‌ഐആര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Enforcement Directorate (ED) has taken action against 29 celebrities, including Vijay Deverakonda and Rana Daggubati, for promoting illegal gambling apps such as Junglee Rummy and Parimatch. FIRs claim their endorsements misled youth and contributed to financial hardships.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com