അരവിന്ദ് കെജരിവാള്‍ / എഎന്‍ഐ ചിത്രം
അരവിന്ദ് കെജരിവാള്‍ / എഎന്‍ഐ ചിത്രം

ഡല്‍ഹി മദ്യനയ അഴിമതി; അരവിന്ദ് കെജരിവാളിനു വീണ്ടും ഇഡി നോട്ടീസ്

നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല
Published on

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നു കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചത്. 

നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്നു വ്യക്തമാക്കിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്. 

ഈ വര്‍ഷം ഏപ്രിലില്‍ സിബിഐ സമാന കേസില്‍ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു. സിബിഐ തന്നെ പത്ത് മണിക്കൂറിനടുത്തു ചോദ്യം ചെയ്തതായും 56 ചോദ്യങ്ങളാണ് ചോദിച്ചതെന്നും അതിനെല്ലാം കൃത്യമായി ഉത്തരം നല്‍കിയെന്നും ചോദ്യം ചെയ്യലിനു ശേഷം കെജരിവാള്‍ പ്രതികരിച്ചു.

മദ്യനയ അഴിമതി കേസ് കൃത്രിമമാണെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com