ഇന്ന് വിദ്യാഭ്യാസ ബന്ദ്‌; ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യവിദ്യാർത്ഥി മുന്നണി

ക്ലാസുകൾ ബഹിഷ്‌കരിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന്
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന് പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്ന് അഖിലേന്ത്യാ തലത്തിൽ വിദ്യാഭ്യാസ ബന്ദ്‌ ആചരിക്കാൻ ആഹ്വാനം. 16 പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്‌മയായ ഐക്യവിദ്യാർത്ഥി മുന്നണിയാണ് വിദ്യാർത്ഥി ബന്ദിന് ആഹ്വാനം നൽകിയത്.

ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ സ്വകാര്യവൽക്കരണ നയത്തിനെതിരെ കൂടിയാണ്‌ പ്രക്ഷോഭമെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ സംഘടനകൾ വ്യക്തമാക്കി. കേന്ദ്രനയം ദുർബല വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്‌. കർഷകന്റെ ദുരവസ്ഥ വിദ്യാർത്ഥികളെയും ആശങ്കപ്പെടുത്തുന്നു.

കർഷകർക്കൊപ്പം ചേർന്ന്‌ വിദ്യാർത്ഥികളും പടവെട്ടും. ഏകപക്ഷീയമായി നടപ്പാക്കിയ വിനാശകരമായ പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ക്ലാസുകൾ ബഹിഷ്‌കരിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കാനും ഐക്യവിദ്യാർത്ഥി മുന്നണി ആഹ്വാനം ചെയ്‌തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ

ഭാരത്‌ ബന്ദിന്റെ ഭാഗമായുള്ള സമരങ്ങളിൽ അണിചേരാൻ ഡിവൈഎഫ്‌ഐ യുവജനങ്ങളോട്‌ അഭ്യർഥിച്ചു. ബന്ദിനെ വൻ വിജയമാക്കി കേന്ദ്രത്തിന്‌ കനത്ത താക്കീത്‌ നൽകണമെന്നും അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപിയും ജനറൽ സെക്രട്ടറി ഹിമാഗ്നരാജ്‌ ഭട്ടാചാര്യയും ആഹ്വാനം ചെയ്‌തു.

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന്
കര്‍ഷക സമരം: ചര്‍ച്ച പരാജയം; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ബന്ദിന് പിന്തുണയുമായി മഹിളാ സംഘടനകളും

ഭാരത് ഗ്രാമീൺ ബന്ദിന്‌ ദേശീയ മഹിളാ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. വിദ്വേഷ രാഷ്‌ട്രീയത്തെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ, ഓൾ ഇന്ത്യ പ്രോഗ്രസീവ് വുമൺസ് അസോസിയേഷൻ, ഓൾ ഇന്ത്യ കോ–-ഓർഡിനേഷൻ ഓഫ്‌ പിഒഡബ്ല്യു, പിഎംഎസ്‌, ഐജെഎം, ഓൾ ഇന്ത്യ മഹിളാ സംസ്‌കൃതിക്‌ സംഘതൻ, അഖിലേന്ത്യ അഗ്രഗാമി മഹിളാ സമിതി എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com