കക്ക വാരാന്‍ ഇറങ്ങി; എട്ടുപേര്‍ നദിയില്‍ മുങ്ങി മരിച്ചു

കര്‍ണാടകയിലെ ബട്കലിലാണ് സംഭവം
Eight drown in stream near Karnataka’s Bhatkal while collecting shell stones
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയവര്‍ എക്‌സ്‌
Updated on
1 min read

ബംഗളുരു: കക്ക വാരുന്നതിനിടെ നദിയില്‍ മുങ്ങി എട്ടുപേര്‍ മരിച്ചു. കര്‍ണാടകയിലെ ബട്കലിലാണ് സംഭവം. അപകടത്തില്‍ മരിച്ചവര്‍ ഏഴുപേരും സ്ത്രീകളാണ്. രണ്ടുപേര്‍ രക്ഷപ്പെട്ടു. മൂന്നുപേരെ കാണാതായി. ലക്ഷ്മി മഹാദേവ് നായിക് (42), ഉമേഷ് നായിക് (30), ലക്ഷ്മി നായിക് (30), ലക്ഷ്മി അണ്ണപ്പ നായിക് (60), ലക്ഷ്മി ശിവറാം നായിക് (49), ജ്യോതി നാഗപ്പ നായിക് (34), മാലതി നായിക് (38), മസ്തമ്മ നായിക് എന്നിവരാണ് മരിച്ചത്.

Eight drown in stream near Karnataka’s Bhatkal while collecting shell stones
ബക്രീദിന് ദിവസങ്ങള്‍ മാത്രം; പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകള്‍

കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കടലില്‍ നിന്നുണ്ടായ വേലിയേറ്റവും ഇവര്‍ ഒഴുക്കില്‍പ്പെടാന്‍ കാരമണായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.

Eight drown in stream near Karnataka’s Bhatkal while collecting shell stones
'ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, തമിഴ്നാട്ടിലെ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കും'

നാഗരത്ന, മഹാദേവി എന്നിവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Summary

Eight drown in stream near Karnataka’s Bhatkal while collecting shell stones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com