ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നടപടികള്‍ക്ക് തുടക്കമിട്ട് കമ്മീഷന്‍; വരണാധികാരിയെ നിയമിച്ചു

രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്.
Vice President Election
Vice President Election
Updated on
1 min read

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി മുഖ്യ വരണാധികാരിയേയും രണ്ട് സഹ വരണാധികാരിയേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2025 ന്റെ റിട്ടേണിങ് ഓഫീസറായി നിയമിച്ചത്.

Vice President Election
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു, 17 പേർക്ക് പരിക്ക്

രാജ്യസഭ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്‍, രാജ്യസഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ വിജയകുമാര്‍ എന്നിവരാണ് സഹവരണാധികാരികള്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് വരണാധികാരിയെയും സഹ വരണാധികാരികളെയും നിയമിച്ചിരിക്കുന്നത്.

Vice President Election
ബുള്ളറ്റില്‍‌ ഒളിച്ചിരുന്ന കൂറ്റൻ അണലിയുമായി വിദ്യാര്‍ത്ഥി സഞ്ചരിച്ചത് രണ്ട് മണിക്കൂര്‍; തലനാരിഴയ്ക്ക് രക്ഷപ്പെടൽ

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 324 പ്രകാരം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ്, പെട്ടെന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

Summary

The Election Commission of India on Friday appointed a Returning Officer and two Assistant Returning Officers for the conduct of Vice-Presidential polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com