ആരു പ്രചാരണം നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കമ്മിഷന് വിമര്‍ശനം, കമല്‍നാഥിനെതിരായ നടപടിക്കു സ്റ്റേ

ആരു പ്രചാരണം നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കമ്മിഷന് വിമര്‍ശനം, കമല്‍നാഥിനെതിരായ നടപടിക്കു സ്റ്റേ
ആരു പ്രചാരണം നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കമ്മിഷന് വിമര്‍ശനം, കമല്‍നാഥിനെതിരായ നടപടിക്കു സ്റ്റേ
Updated on
1 min read

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ നീക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇത്തരത്തിലൊരു നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

''താരപ്രചാരകരുടെ പട്ടികയില്‍നിന്ന് ഒരാളെ നീക്കം ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്? അത് നിങ്ങളാണോ അതോ പാര്‍ട്ടിയുടെ നേതാവാണോ തീരുമാനക്കേണ്ടത്? '' കമല്‍നാഥ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചു.

''ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ആരാവണം എന്നു തീരുമാനിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്? ആരു പ്രചാരണം നടത്തണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? - ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 

കഴിഞ്ഞ 30നാണ് കമല്‍നാഥിനെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നീക്കം ചെയ്തത്. തുടര്‍ച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com