തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമം, 'വോട്ട് ചോരി' ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

തെരഞ്ഞെടുപ്പ് അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല
Election Commission Press Conference vote theft allegation
Election Commission Press Conference vote theft allegation agency
Updated on
1 min read

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. വോട്ട് മോഷണം നടന്നു എന്ന ആക്ഷേപം തള്ളിയ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

Election Commission Press Conference vote theft allegation
കരഞ്ഞതു കൊണ്ടു മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡല്‍ഹി ഹൈക്കോടതി

തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് പക്ഷഭേദമില്ലെന്നും കമ്മീഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ വഴിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനിക്കുന്നതെന്ന്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉയര്‍ത്തിയത്.

വോട്ടുകൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. കമ്മീഷന്‍ ആരെയും ഭയപ്പെടുന്നില്ല, ആരും വിരട്ടാനും ശ്രമിക്കേണ്ട്, വോട്ടുചോരി ആരോപണം അപകടകരമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ട്. വോട്ടര്‍മാരുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. ചിത്രം വീഡിയോയില്‍ നല്‍കുന്നത് അനുമതിയില്ലാതെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Summary

Election Commission Responds on Opposition's 'Vote Chori' allegations and Bihar SIR.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com