പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ല; ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി
india front leaders
തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടശേഷം ഇന്ത്യാ മുന്നണി നേതാക്കൾ മാധ്യമങ്ങളെ കാണുന്നു പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.

india front leaders
ആര് ഭരിക്കും?, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം, പ്രതീക്ഷയോടെ ഇന്ത്യ മുന്നണിയും ബിജെപിയും

295 സീറ്റുകളിലധികം നേടി ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ എക്‌സിറ്റ്‌പോള്‍ പ്രവചനത്തെ ഇന്ത്യ മുന്നണി തള്ളിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും അപമാനിക്കാന്‍ ഇന്ത്യാ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

election commission
INDIA bloc's united front amid SIR row, announces 'Save Democracy' march from Oct 2
Gyanesh Kumar remains at the centre of a Congress-BJP war of words
Anto Augustine
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com