ടയറില്‍ കാല്‍ കുടുങ്ങി കുട്ടിയാന, ഓടിയെത്തി അമ്മയാന; ഒടുവില്‍- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
ടയറില്‍ കാല്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യം
ടയറില്‍ കാല്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യം
Updated on
1 min read

യറില്‍ കാല്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ടയറില്‍ നിന്ന് കുട്ടിയാനയുടെ കാല്‍ ഊരിമാറ്റുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഊഞ്ഞാല്‍ ആയി ഉപയോഗിച്ചിരുന്ന ടയറിലാണ് കുട്ടിയാനയുടെ കാല്‍ കുടുങ്ങിയത്. കാല്‍ പുറത്തെടുക്കാന്‍ കഴിയാതെ കുട്ടിയാന ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്ന് കുട്ടിയാനയുടെ രക്ഷയ്ക്ക് അമ്മയാന ഓടി എത്തുകയായിരുന്നു. കുട്ടിയാനയുടെ കാല്‍ ടയറില്‍ നിന്ന് ഊരിയെടുക്കാന്‍ അമ്മയാന ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അവസാനം ദേഷ്യം വന്ന അമ്മയാന ടയര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com