സ്‌ട്രെച്ചറില്‍ രോഗി, ലിഫ്റ്റ് താഴേക്ക്; തലകുത്തി വീണു- വീഡിയോ 

ലിഫ്റ്റില്‍ കയറ്റുന്നതിനിടെ, സ്‌ട്രെച്ചര്‍ തലകുത്തി വീണ് രോഗി നിലത്തുവീണു
സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുന്ന രോഗിയെ കയറ്റുമ്പോള്‍ ലിഫ്റ്റ് താഴേക്ക് വീഴുന്ന ദൃശ്യം
സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുന്ന രോഗിയെ കയറ്റുമ്പോള്‍ ലിഫ്റ്റ് താഴേക്ക് വീഴുന്ന ദൃശ്യം
Updated on: 
1 min read

ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കയറ്റുന്നതിനിടെ, സ്‌ട്രെച്ചര്‍ തലകുത്തി വീണ് രോഗി നിലത്തുവീണു. ലിഫ്റ്റിന്റെ തകരാര്‍ മൂലമാണ് രോഗി വീണത്.

സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടുവന്ന രോഗിയെ  ഡോക്ടര്‍ അനുഗമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ലിഫ്റ്റില്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന രോഗിയും ഡോക്ടറും കയറിയ ശേഷമാണ് ലിഫ്റ്റിന് തകരാര്‍ സംഭവിച്ചത്.

ലിഫ്റ്റ് ഉടനെ തന്നെ താഴേയ്ക്ക് നീങ്ങുകയായിരുന്നു. അതിനിടെ സ്‌ട്രെച്ചര്‍ ഒന്നാകെ മുകളിലേക്ക് ഉയര്‍ന്ന് രോഗി താഴേക്ക് വീഴുന്നതും കാണാം. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER