സുധാ ഭരദ്വാജിന്റെ ജാമ്യം; എന്‍ഐഎയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി

ഹൈക്കോടതി വിധിയില്‍ ഇടപെടുന്നതിനു കാരണമൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഭീമ കോറെഗാവ് കേസില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിനു ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടുന്നതിനു കാരണമൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഭീമാ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ഓഗസ്റ്റിലാണ്, അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സുധയ്ക്ക് ഈ മാസം ഒന്നിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഭീമാ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്ടിവിസ്റ്റുകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com