പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

രാജ്യം പത്മശ്രി, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
പ്രഭ അത്രെ/ എക്‌സ്‌
പ്രഭ അത്രെ/ എക്‌സ്‌
Updated on
1 min read

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

രാത്രി കിടക്കുന്നതിനിടെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ തന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി.  

രാജ്യം പത്മശ്രി, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പാശ്ചാത്യലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതില്‍ അത്രെ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.

വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com