വിവാഹേതര ബന്ധം വീട്ടിലറിഞ്ഞു, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി: യുവാവും യുവതിയും ലോഡ്ജ്മുറിയില്‍ മരിച്ച നിലയില്‍

റുക്സാനയെ കൊലപ്പെടുത്തിയശേഷം വിജയ്കുമാര്‍ വിഷംകുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ യുവതിയും യുവാവും ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍. നന്തികൊട്ടൂര്‍ സ്വദേശികളായ വിജയ്കുമാര്‍(35) റുക്സാന(45) എന്നിവരെയാണ് കര്‍ണൂലിലെ ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. റുക്സാനയെ കൊലപ്പെടുത്തിയശേഷം വിജയ്കുമാര്‍ വിഷംകുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം.  

വിവാഹിതരായ റുക്സാനയും വിജയ്കുമാറും  അടുത്തിടെയാണ് അടുപ്പത്തിലായത്. എന്നാല്‍, ഇവരുടെ ബന്ധം പുറത്തറിഞ്ഞതോടെ ഇരുകുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടായി. ഇതാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് റുക്സാനയും വിജയ്കുമാറും ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ഇവരെ പുറത്തുകാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന് സംശയം തോന്നി. തുടര്‍ന്ന് ഏറെനേരം വാതിലില്‍മുട്ടിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനാല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

മുറിക്കുള്ളില്‍ രണ്ടുപേരും ചോരയില്‍കുളിച്ചനിലയിലായിരുന്നു. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മുറിയില്‍നിന്ന് ഒരു സിറിഞ്ചും കണ്ടെടുത്തു. റുക്സാനയെ കുത്തിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയശേഷം വിജയ്കുമാര്‍ വിഷംകുത്തിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കരുതുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

uddhav thackeray. eknath shinde
Chatisgarh car burnt
From painting to electricity bills; Reasons owners give for not returning money; If you don't do these things, you may lose your deposit
Record achievement in defense exports; India becomes the leading technology exporter to the world
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com