

ബംഗളൂരു: വ്യാജ വാര്‍ത്തകള്‍ക്കും തെറ്റായ വിവരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതിനായി കര്‍ണാടക മിസ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫേക്ക് ന്യൂസ് ബില്‍ 2025 കൊണ്ടുവരാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുക, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് നിരോധിക്കുക, സതാനത ധര്‍മത്തെയും അതിന്റെ ചിഹ്നങ്ങളേയും വിശ്വാസങ്ങളേയും ആക്ഷേപിക്കുന്നതോ അനാദരവ് കാണിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനായി ആറ് അംഗ സോഷ്യല്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു. ഈ ബില്‍ പ്രകാരം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വ്യാജ വാര്‍ത്തകള്‍ പങ്കിട്ടതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
സോഷ്യല്‍ മീഡിയയിലോ പ്രസിദ്ധീകരണങ്ങളിലോ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നിര്‍ദേശിക്കുന്നു. ജാമ്യമില്ലാ കുറ്റമാണ് ചുമത്തുക.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശാസ്ത്രം, ചരിത്രം, മതം, തത്വചിന്ത, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചാണെങ്കില്‍ ആധികാരിക ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സോഷ്യല്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പാക്കും. കര്‍ണാടക ഹൈക്കോടതിയുടെ സമ്മതത്തോടെ പ്രത്യേക കോടതി ഇതിനായി സ്ഥാപിക്കും. ഒന്നോ അതിലധികമോ ജില്ലകളില്‍ ഒരു സെഷന്‍സ് കോടതി ജഡ്ജിയായിരിക്കും അധ്യക്ഷനെന്നും ബില്‍ പറയുന്നു.
തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ പ്രസാധകര്‍, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് പ്രത്യേക കോടതി നോട്ടീസ് നല്‍കും. നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിക്കും. കോടതി നിര്‍ദേശം അവഗണിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷം വരെ തടവും ഒരു ദിവസം 25,000 രൂപ പിഴയും ശിക്ഷ വിധിക്കാം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘന സമയത്ത് ഉണ്ടായിരുന്ന കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ നടപടിയെടുക്കാനും ബില്‍ നിര്‍ദേശിക്കുന്നു.
Karnataka's govt has resolved to crackdown on fake news and misinformation by constituting a six-member social-media regulatory authority to ban promotion and spread of fake news on social media, prohibit posting of content insulting to women, ban publication of content that disrespects Sanatana Dharma, its symbols, beliefs, and content that promotes superstition
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
