ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ എംബസി, ആഡംബര കെട്ടിടം, വാഹനങ്ങള്‍, യുപിയില്‍ 'അംബാസഡര്‍' പിടിയില്‍

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം
Fake Westarctica Embassy Busted in UP After 8 Years of Operation
ഹര്‍ഷവര്‍ധന്‍ ജെയിന്‍x
Updated on
1 min read

ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത 'വെസ്റ്റ് ആര്‍ക്ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വ്യാജ എംബസി നടത്തിയയാള്‍ പിടിയില്‍. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ 'അംബാസഡറെ' യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്.

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. എംബസിയുടെ അംബാസിഡര്‍ എന്ന വ്യാജേന ദേശീയ നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളും ഉപയോഗിച്ച് ആളുകളെ ജെയിന്‍ കബളിപ്പിക്കുകയായിരുന്നു.

Fake Westarctica Embassy Busted in UP After 8 Years of Operation
'സ്‌കൂളുകളില്‍ ശബ്ദം പകര്‍ത്തുന്ന സിസിടിവി സ്ഥാപിക്കണം'; നിര്‍ദേശവുമായി സിബിഎസ്ഇ

കവി നഗറില്‍ വാടകയ്ക്ക് എടുത്ത ആഡംബര കെട്ടിടത്തിലാണ് വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. എംബസി കെട്ടിടവളപ്പില്‍നിന്ന പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു

Summary

Fake 'Westarctica' Embassy Busted in UP After 8 Years of Operation. 'Ambassador' Arrested. Diplomatic Cars, Fake Passports Seized from UP Office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com