വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി; രണ്ട് വര്‍ഷമായി പാകിസ്ഥാനില്‍ കുടുങ്ങി നാലംഗ കുടുംബം

മജീദിന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക്ക് സ്വദേശിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം
family-stranded-in-pakistan-for-2-years-after-wedding
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി; രണ്ട് വര്‍ഷമായി പാകിസ്ഥാനില്‍ കുടുങ്ങി നാലംഗ കുടുംബം പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഉത്തര്‍പ്രദേശ് സ്വദേശികള്‍ പാകിസ്ഥാനില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശികളായ മജീദ് ഹുസൈനും ഭാര്യയും കുട്ടികളുമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ രണ്ടു വര്‍ഷമായി പാക്കിസ്ഥാനില്‍ കഴിയുന്നത്.

മജീദിന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക്ക് സ്വദേശിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം താഹിര്‍ ഇന്ത്യയിലെത്തി. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. 2022ലാണ് താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം പാക്കിസ്ഥാനിലേക്ക് പോയത്. 2 മാസത്തേക്കാണ് പോയതെങ്കിലും നിശ്ചയിച്ച സമയത്ത് തിരിച്ചെത്താനയില്ല. തുടര്‍ന്ന് വിസ കാലാവധി കഴിഞ്ഞതോടെ ഇവര്‍ പാകിസ്ഥാനില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നതിന് വേണ്ടി സാധ്യമായ എല്ലാ വഴികളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

family-stranded-in-pakistan-for-2-years-after-wedding
'ദുരുദ്ദേശപരവും കെട്ടിച്ചമച്ചതും; മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല'; ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ് ​

രാംപുരില്‍ താമസിക്കുന്ന മജീദിന്റെ അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. മജീദും കുട്ടികളും വിസയ്ക്ക് യോഗ്യത നേടിയെങ്കിലും താഹിറിന്റെ അപേക്ഷ തുടര്‍ച്ചയായി തള്ളുകയാണെന്ന് ഇവരുടെ ബന്ധു ഷക്കീര്‍ അലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

marriage of consenting adults
Kerala HC
Four people died after car hit a tree in Kannur
Swasika
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com