ഒട്ടകവുമായി കൂട്ടിയിടിച്ചു; പ്രമുഖ ബൈക്കര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു സ്വദേശിയായ പ്രമുഖ ബൈക്കര്‍ കിങ് റിച്ചാര്‍ഡ് ശ്രീനിവാസനാണ് മരിച്ചത്
പ്രമുഖ ബൈക്കര്‍ കിങ് റിച്ചാര്‍ഡ് /ചിത്രം ട്വിറ്റര്‍
പ്രമുഖ ബൈക്കര്‍ കിങ് റിച്ചാര്‍ഡ് /ചിത്രം ട്വിറ്റര്‍
Updated on
1 min read

ബംഗളൂരു: ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രമുഖ ബൈക്കര്‍ മരിച്ചു. ബംഗളൂരു സ്വദേശിയായ കിങ് റിച്ചാര്‍ഡ് ശ്രീനിവാസനാണ് മരിച്ചത്. രാജസ്ഥാനിലസെ ജയ്‌സല്‍മാര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം.

ബുധാനാഴ്ച രാത്രിയി കൂട്ടുകാരുമൊന്നിച്ച് ജയ്‌സല്‍മാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പെട്ടന്ന് ഒട്ടകം മുന്നില്‍ ചാടിയതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ജനുവരി 23ന് ബംഗളുരൂവില്‍ യാത്ര അവസാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളായ ഡോ വിജയും വേണുഗോപാലുമാണ് ഉണ്ടായിരുന്നത്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ ടൈഗര്‍ 800 എന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com