കര്‍ഷക സമരം: പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രം, രണ്ട് ദിവസത്തിനകം തീരുമാനമെന്ന് നേതാക്കള്‍

ഇന്നലെ രാത്രി വൈകി അവസാനിച്ച ചര്‍ച്ചയില്‍ പഞ്ചവത്സര പദ്ധതി ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നില്‍വെച്ചു
കര്‍ഷക സമരത്തില്‍ നിന്ന്
കര്‍ഷക സമരത്തില്‍ നിന്ന്പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ സമരത്തെ തുടര്‍ന്നുള്ള നാലാംവട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ രാത്രി വൈകി അവസാനിച്ച ചര്‍ച്ചയില്‍ പഞ്ചവത്സര പദ്ധതി ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നില്‍വെച്ചു.

കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര മന്ത്രിമാരുടെ പാനല്‍, പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങുന്നതിനുള്ള പദ്ധതി നിര്‍ദേശിച്ചു..

എന്‍സിസിഎഫ് (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍), നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും ചോളമടക്കമുള്ള വിളകള്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ വാങ്ങുക. ഏറ്റെടുക്കുന്ന വിളകള്‍ക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോര്‍ട്ടലും ഒരുക്കും. കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കര്‍ഷകരില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് മിനിമം നിരക്കില്‍ പരുത്തി വാങ്ങുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

കര്‍ഷക സമരത്തില്‍ നിന്ന്
വിമാനം ഇറങ്ങി പത്തുമിനിറ്റിനകം യാത്രക്കാരന് ആദ്യ ബാഗ് കിട്ടണം, അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ലഗേജും; നിര്‍ദേശവുമായി കേന്ദ്രം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചര്‍ച്ചയിലെ നിര്‍ദേശങ്ങളില്‍ തീരുമാനം അറിയിക്കാന്‍ കര്‍ഷകര്‍ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ''കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടും. അടുത്ത രണ്ട് ദിവസങ്ങളില്‍ തീരുമാനം എടുക്കും. ഒരു നല്ല ഫലം പ്രതീക്ഷിക്കുന്നു, അല്ലാത്തപക്ഷം ഞങ്ങള്‍ ഞങ്ങളുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചുമായി മുന്നോട്ട് പോകും.'' പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കര്‍ഷകരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. പിയുഷ് ഗോയല്‍, കൃഷി- കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Biometric SIM checks to bank debit holds: Govt's plan to tackle digital arrests
Delimitation bill: Centre proposes to increase Lok Sabha seats to 850 from 543
Iran
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com