പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'തൊട്ടുനോക്കാൻ കിട്ടിയില്ല... മുഴുവനും ‍കഴിച്ചു', ചിക്കൻ കറിയെ ചൊല്ലി തർക്കം; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

ചിക്കൻ കറിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
Published on

മം​ഗ​ളൂരു: ചിക്കൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം.  32 വയസുകാരനായ ശിവറാം ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഷീണയെ സുബ്രമണ്യ പൊലീസ് അറസ്റ്റ് ചെയ്‌തു.

വീട്ടിൽ ചിക്കൻ കറിയുണ്ടാക്കിയപ്പോൾ ഷീണ പുറത്തു പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് കറി മുഴുവൻ തീരന്ന വിവരം അറിഞ്ഞത്. തനി തരാതെ മകൻ കറി മുഴുവൻ കഴിച്ചെന്ന് ആരോപിച്ച് ഷീണ മകനോട് വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് കയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിന്റെ തലക്കടിച്ചു. 

ശിവറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കൾക്കുമൊപ്പമാണ് ഷീണ കഴിഞ്ഞിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com