പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനം പറത്തും; 'ഫ്‌ലൈ91' ചേര്‍ന്നു

നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് ഇനി യാത്രാവിമാനം പറത്തും
Abhinandan Varthaman
Abhinandan Varthamanfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് ഇനി യാത്രാവിമാനം പറത്തും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദന്‍ വര്‍ധമാന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്. എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക.

മാര്‍ച്ച് 31നാണ് അദ്ദേഹം വ്യോമസേന വിട്ടത്. 2019 ഫെബ്രുവരി 27നാണ് അദ്ദേഹം പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടത്. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് മറുപടിയായി പാകിസ്ഥാനിലെ ബാലകോട്ടിലെ ലക്ഷ്യങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദന്‍ ഉള്‍പ്പെട്ട വ്യോമാക്രമണം നടന്നത്. അന്ന് അദ്ദേഹം വിങ് കമാന്‍ഡര്‍ ആയിരുന്നു. അന്ന് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടാണ് അഭിനന്ദന്‍ സൈനിക വ്യോമയാന ചരിത്രത്തില്‍ ഇടംനേടിയത്.

പാക് ആക്രമണത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത അഭിനന്ദന്‍ പരിക്കുകളോടെ പാകിസ്ഥാന്റെ പിടിയിലായി. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം മോചിതനായത്. വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്.

Abhinandan Varthaman
എസ്‌ഐആറിന് പിന്നാലെ രാഘവ് ഛദ്ദ എംപി വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്; പഞ്ചാബില്‍ രാഷ്ട്രീയ വിവാദം
Abhinandan Varthaman
സവർക്കർ മുസ്ലിങ്ങളെ വെറുത്തിരുന്നില്ല, അവരുടെ പുരോഗതിയാണ് ആഗ്രഹിച്ചത്; രാഹുലിന്റെ ആരോപണങ്ങൾ തള്ളി ചെറുമകൻ പൂനെ കോടതിയിൽ
Summary

Fighter pilot Abhinandan who shot down F-16 quits Indian Air Force, joins private airline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com