ആധാര്‍ മാത്രമാണോ വ്യാജമായി ഉണ്ടാക്കുന്നത്? ; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കോടതി ഉത്തരവ് രാജ്യത്തിനാകെ ബാധകം: സുപ്രീംകോടതി

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഒക്ടോബര്‍ ഏഴിന് അന്തിമ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി മാറ്റി
Supreme Court
Supreme Court ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി : വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഹാറിന് മാത്രമായി ഉത്തരവ് നല്‍കാനാവില്ലെന്നും, വിധി രാജ്യത്തിനാകെ ബാധകമായിരിക്കുമെന്നും സുപ്രീംകോടതി. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍, ഏതെങ്കിലും തരത്തില്‍ അപാകത കണ്ടെത്തിയാല്‍ മുഴുവന്‍ പ്രക്രിയയും റദ്ദാക്കും. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവും ചട്ടങ്ങളും പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.

Supreme Court
പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ ഓഫ് ചെയ്യാന്‍ സാധ്യത; ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂം അഭികാമ്യം: സുപ്രീംകോടതി

പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ സാധുതയുള്ള ഐഡി ആക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. റേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മറ്റ് രേഖകളും ആധാര്‍ പോലെ തന്നെ വ്യാജമായി നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആ കാരണത്താല്‍ ആധാറിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ആധാര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിക്കാന്‍ സാധ്യതയുള്ളതിനാല്‍, സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ്ഐആര്‍) ഭാഗമായി തയ്യാറാക്കുന്ന പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ച സെപ്റ്റംബര്‍ 8 ലെ ഉത്തരവ് പരിഷകരിക്കണമെന്നായിരുന്നു ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ചത്.

Supreme Court
വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

വിദേശികള്‍ക്കും ആധാര്‍ നല്‍കുന്നുണ്ടെന്നും, ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാനുള്ള ഉത്തരവ് ഭേദഗതി ചെയ്തില്ലെങ്കില്‍ മഹാദുരന്തമായി മാറുമെന്നും അശ്വിനി കുമാര്‍ ഉപാധ്യായ അഭിപ്രായപ്പെട്ടു. ദുരന്തമാണോ അല്ലയോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ. വിഷയത്തില്‍ നിങ്ങളുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറാണ്. ഇടക്കാല ഉത്തരവാണ് കോടതി അന്ന് പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഒക്ടോബര്‍ ഏഴിന് അന്തിമ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി മാറ്റി.

Summary

Can't give piecemeal opinion on Bihar SIR, final verdict will be applicable for pan-India SIR: Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com