വികസിത് ഭാരത് റോഡ്മാപ്പ്: സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് മുതല്‍

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുക്കും
nirmala sitaraman, vd satheesan
മുഖ്യമന്ത്രി വിഡി സതീശന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി മെയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍FIle Photo | PTI
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസന ലക്ഷ്യമായ 'വികസിത് ഭാരത്' മുന്‍നിര്‍ത്തി, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നയപരമായ സഹകരണവും സാമ്പത്തിക പങ്കാളിത്തവും ചര്‍ച്ച ചെയ്യുന്നതിനായുള്ള സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഉന്നതതല യോഗം സംഘടിപ്പിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ധനമന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതനാകുന്നുണ്ട്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുക്കും. 'ഫിനാന്‍സിങ് ഇന്ത്യാസ് ജേണി ടുവേര്‍ഡ്‌സ് വികസിത് ഭാരത്' എന്ന പേരില്‍ നടക്കുന്ന സമ്മേളനം, രാജ്യത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ വിഭവങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യാന്‍ അക്കാദമിക ഗവേഷണങ്ങളെയും പ്രായോഗിക നയരൂപീകരണങ്ങളെയും ഒരേ വേദിയിലെത്തിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റുമായ എന്‍കെ സിങ് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനാകും. സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി അനുരാധ ഠാക്കൂര്‍ സമ്മേളനത്തിന്റെ ലക്ഷ്യം വിശദീകരിക്കും. മഹാരാഷ്ട്ര മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയുമായ സുധീര്‍ ശ്രീവാസ്തവ വികസിത് ഭാരത് ലക്ഷ്യമിടുന്നതില്‍ സംസ്ഥാനങ്ങളുടെ കാഴ്ചപ്പാട് വിശദീകരിക്കും.

സാമ്പത്തിക വികസനങ്ങള്‍, കാര്‍ഷിക മേഖലയുടെ പരിവര്‍ത്തനത്തിനുള്ള ധനസഹായം, ഊര്‍ജ്ജ മേഖലയിലെ മാറ്റങ്ങള്‍ക്കുള്ള ധനസഹായം എന്നിങ്ങനെ മൂന്ന് പ്രധാന തീമാറ്റിക് സെഷനുകളാണ് യോഗത്തിന്റെ ഭാഗമായി നടക്കുന്നത്. ജിഎസ്ടി 2.0 വ്യവസ്ഥകള്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം, സ്വകാര്യ നിക്ഷേപങ്ങള്‍, കാര്‍ഷിക വിപണികളും സുസ്ഥിര വിഭവ ഉപയോഗവും, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപങ്ങള്‍, കാര്‍ബണ്‍ ക്യാപ്ച്ചര്‍ സാങ്കേതികവിദ്യകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ തയാറാക്കിയ രേഖകള്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.

nirmala sitaraman, vd satheesan
'ഇല്ലാതാക്കിയത് ആയിരം മെഗാവാട്ട് വൈദ്യുതി, കേരളത്തിലെ പ്രതിസന്ധിക്ക് കാരണം പരിസ്ഥിതി പ്രക്ഷോഭങ്ങള്‍'; ചൂടുപിടിച്ച് സമൂഹമാധ്യമ ചര്‍ച്ച
nirmala sitaraman, vd satheesan
‘റീ ഇമാജിനിങ് കേരളം’; മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐഐഎമ്മിൽ ക്ലാസ്!
nirmala sitaraman, vd satheesan
'പൂവും ഇല്ല, പൂമ്പാറ്റയുമില്ല, തേനുമില്ല, കടം മാത്രമാണ് പുതിയ സര്‍ക്കാരിന്റെ ഖജനാവില്‍'; മുഖ്യമന്ത്രിയെ ട്രോളി പിണറായി വിജയന്‍
Summary

FinMin to hold state finance ministers conference on Viksit Bharat roadmap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com