അംബേദ്കര്‍ കത്തിച്ച പുസ്തകം ഏത്? ചോദ്യത്തില്‍ ബച്ചന്‍ കുരുക്കില്‍; വിവാദം, കേസ്

അംബേദ്കര്‍ കത്തിച്ച പുസ്തകം ഏത്? ചോദ്യത്തില്‍ ബച്ചന്‍ കുരുക്കില്‍; വിവാദം, കേസ്
അംബേദ്കര്‍ കത്തിച്ച പുസ്തകം ഏത്? ചോദ്യത്തില്‍ ബച്ചന്‍ കുരുക്കില്‍; വിവാദം, കേസ്
Updated on
1 min read

ലക്‌നൗ: പോപ്പുലര്‍ ടെലിവിഷന്‍ ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരില്‍ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ് ബച്ചനു കുരുക്കായത്. ഇതിന്റെ ക്ലിപ്പിങുകള്‍ വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചിലര്‍ ബച്ചന് എതിരെ ക്യാംപയ്ന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഷോയില്‍ 6,40,000 രൂപയുെട ചോദ്യം ഇങ്ങനെയായിരുന്നു: 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.

അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍  ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com