ഡൽഹിയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീ പിടിത്തം

കിടക്കനിർമാണ ഫാക്ടറിയിൽ തീ പിടിത്തം
ഡൽഹിയിൽ തീപിടിത്തം/ ചിത്രം ട്വിറ്റർ
ഡൽഹിയിൽ തീപിടിത്തം/ ചിത്രം ട്വിറ്റർ
Updated on: 
1 min read

ന്യൂഡൽഹി. ഡൽഹിയിലെ സിരസ്പൂർ വ്യവസായ മേഖലയിൽ കിടക്കനിർമാണ ഫാക്ടറിയിൽ തീ പിടിത്തം. അപകടത്തിൽ കെട്ടിടം പൂർണമായും തകർന്നു.

തീപിടിത്തത്തിനിടെ കെട്ടിടത്തിനുള്ളിൽ പൊട്ടിത്തെറികൾ ഉണ്ടായതായി അഗ്നിരക്ഷാസേന അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. 20 യൂണിറ്റ് അ​ഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

ഡൽഹിയിലെ വസിർപൂരിലെ പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായിരുന്നു. 15 അ​ഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 10.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER