ട്രെയിനിൽ തീപിടിത്തം, എൻജിനിലടക്കം ആളിക്കത്തി; കമ്പാർട്ടുമെന്റുകൾ തള്ളി മാറ്റി യാത്രക്കാർ, വിഡിയോ 

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീപിടിത്തം. ട്രെയിനിന്റെ എൻജിനിലും രണ്ട് കമ്പാർട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിന് സമീപമുള്ള ദൗരാല റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. 

തീപിടിത്തമുണ്ടായ ഭാ​ഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാൻ ഇവ തമ്മിൽ വേർപെടുത്താനുള്ള ശ്രമം നടത്തുകയാണ്. യാത്രക്കാർ ചേർന്ന് ട്രെയിൻ തള്ളി ഇരുഭാ​ഗങ്ങളും വേർപെടുത്താൻ ശ്രമിക്കുന്ന വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.‌ തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com