ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ട് പേർക്ക് പരിക്ക് 

മരിച്ച അഞ്ച് പേരും പഞ്ചാബ് സ്വദേശികളാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ച അഞ്ച് പേരും പഞ്ചാബ് സ്വദേശികളാണ്. ഹർപ്രീദ് സിങ്, ജസ്പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. 21നും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരെന്നാണ് റിപ്പോർട്ട്.  രണ്ട് പേർക്ക് പരിക്കേറ്റു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ആണ് അപകടവിവരം അറിയിച്ചത്. 

ഇന്നലെ പുലര്‍ച്ചെ 3:45ഓടെ ഹൈവേ 401ൽ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com