

ന്യഡല്‍ഹി: യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 59 പേജുള്ള ധവള പത്രം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് അവതരിപ്പിച്ചത്. യു.പി.എ സർക്കാരിൻ്റെ കാലത്തെ അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ധവള പത്രം.
രാജ്യം ശക്തമായ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നുവരുന്ന ഘട്ടത്തിലും മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്ഥാപിച്ച ശക്തമായ അടിത്തറ യുപിഎ സര്‍ക്കാര്‍ കാര്യമായി ഉപയോഗപ്പെടുത്തിയില്ലെന്നും ധവളപത്രം പറയുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. യുപിഎ കാലത്ത് 2ജി അഴിമതി നടന്നെന്നും നിലവിലെ സര്‍ക്കാരിന്റെ കാലത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചെന്നും ധവളപത്രത്തില്‍ പറയുന്നുണ്ട്.
2004-നും 2008-നും ഇടയിലുള്ള വര്‍ഷങ്ങളില്‍, എന്‍ഡിഎ സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളുടെയും അനുകൂലമായ ആഗോള സാഹചര്യങ്ങളുടെയും ഫലങ്ങളാല്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ന്നു. ഉയര്‍ന്ന വളര്‍ച്ചയുടെ ക്രെഡിറ്റ് യുപിഎ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും അത് ഏകീകരിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല. ഭാവിയിലെ വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളില്‍ കൊണ്ടുവരുന്നതിലും ഉയര്‍ന്ന വളര്‍ച്ചയുടെ വര്‍ഷങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ പരാജയം ധവളണപത്രം എടുത്തു കാണിക്കുന്നു.
രാഷ്ട്രീയവും നയപരവുമായ സുസ്ഥിരത കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ യുപിഎയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സാമ്പത്തിക നേട്ടത്തിനായി കടുത്ത തീരുമാനങ്ങള്‍ എടുത്തു, വേഗത്തിലുള്ള പരിഹാരങ്ങള്‍ക്ക് പകരം, എന്‍ഡിഎ സര്‍ക്കാര്‍ ധീരമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, മുന്‍ യുപിഎ സര്‍ക്കാര്‍ അവശേഷിപ്പിച്ച വെല്ലുവിളികളെ എന്‍ഡിഎ സര്‍ക്കാര്‍ വിജയകരമായി തരണം ചെയ്തതായും ധവളണപത്രം പറയുന്നു.നാളെ ലോക്‌സഭയില്‍ ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചര്‍ച്ച നടക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates