പിടിക്കാനായി പിന്തുടര്‍ന്നെത്തി; പുള്ളിപ്പുലിയും വളര്‍ത്തു നായയും ഒരുമിച്ച് ശുചിമുറിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍; പിന്നീട് സംഭവിച്ചത് (വീഡിയോ)

പിടിക്കാനായി പിന്തുടര്‍ന്നെത്തി; പുള്ളിപ്പുലിയും വളര്‍ത്തു നായയും ഒരുമിച്ച് ശുചിമുറിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍; പിന്നീട് സംഭവിച്ചത് (വീഡിയോ)
പുള്ളിപ്പുലിയും വളർത്തു നായയും ടോയ്ലറ്റിൽ കുടങ്ങിയപ്പോൾ/ ട്വിറ്റർ
പുള്ളിപ്പുലിയും വളർത്തു നായയും ടോയ്ലറ്റിൽ കുടങ്ങിയപ്പോൾ/ ട്വിറ്റർ
Updated on: 
1 min read

ബംഗളൂരു: വളര്‍ത്തു നായയെ പിന്തുടര്‍ന്നു വന്ന പുള്ളിപ്പുലി ടോയ്‌ലറ്റിനകത്ത് കുടുങ്ങി. പുലിയെക്കണ്ട് ഭയന്ന നായ ഓടി നേരെ ടോയ്‌ലറ്റിനകത്തേക്ക് കയറുകയായിരുന്നു. പിന്നാലെ പുലിയും ഇതിനകത്ത് കയറി. ടോയ്‌ലറ്റിന്റെ വാതിലടഞ്ഞപ്പോള്‍ വീട്ടുകാരില്‍ ഒരാള്‍ പുറമെ നിന്ന് ടോയ്ലറ്റ് പൂട്ടിയതോടെ നായയും പുലിയും ടോയ്‌ലറ്റില്‍ പെട്ടു പോയി. 

മണിക്കൂറുകളോളം പുലിയും നായയും ടോയ്‌ലറ്റില്‍ കിടന്നു. എന്നാല്‍ അരികില്‍ കിട്ടിയിട്ടും പുലി നായയെ ഒന്നും ചെയ്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 

കര്‍ണാടക സുള്ള്യയിലുള്ള കൈകംബയില്‍ ജയലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തുന്ന നായയാണ് പുലിക്ക് മുന്നില്‍ പെട്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ശുചിമുറിയുടെ മേല്‍ത്തട്ടിലെ ഷീറ്റ് ഇളക്കി മാറ്റി. ഈ വിടവിലൂടെ പുലി പുറത്തേക്ക് ചാടിപ്പോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com