

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്‌ന. രാഷ്ട്രപതി ഭവനാണ് പ്രഖ്യാപനം നടത്തിയത്. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കര്‍പൂരി ഠാകൂറിന്റെ 100ാം ജന്മദിവസത്തിന് ഒരു ദിവസം ശേഷിക്കെയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. സാമൂഹിക നീതിയുടെ പതാകവാഹകന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വവും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
ബിഹാറിലെ സമസ്തിപൂരില്‍ ജനിച്ച കര്‍പൂരി ഠാക്കൂര്‍ രണ്ട് തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. ജന്‍നായക് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം താഴേക്കിടയിലുള്ള ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന മുംഗേരി ലാല്‍ കമ്മീഷന്‍ ഠാക്കൂര്‍ നടപ്പാക്കി.
ഠാക്കൂറിന്റെ മകന്‍ രാം നാഥ് ഠാക്കൂര്‍ ജെഡിയുവിന്റെ രാജ്യസഭ എംപിയാണ്. അതിനാല്‍ ഇന്ത്യ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ജെഡിയുവിനെ ലക്ഷ്യമിട്ടാണ് പുരസ്‌കാര പ്രഖ്യാപനമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates