'ഗുണ്ടൽപേട്ട് കയ്യേറി, കുടകിൽ തോന്ന്യവാസം'; മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ

ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ അവരുടെ തോന്ന്യവാസം അരങ്ങേറുകയാണ്.
PratapSimha
PratapSimha
Edited By:
Updated on: 
1 min read

ബെംഗളൂരു: കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശവുമായി മൈസൂരു മുൻ എം.പി.യും ബിജെപി നേതാവുമായ പ്രതാപ് സിംഹ. മലയാളികളെത്തി കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നതല്ലാതെ മറുനാട്ടിലെത്തിയാൽ അത് കാണാനില്ലെന്നുമാണ് പ്രതാപ് സിംഹയുടെ ആക്ഷേപം. കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുൻ എം.പി.യുടെ വിവാദ പ്രസംഗം.

"കർണാടകയിൽ മലയാളികളുടെ തോന്ന്യവാസമാണ് നടക്കുന്നത്. ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ അവരുടെ തോന്ന്യവാസം അരങ്ങേറുകയാണ്. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെത്തിയാൽ അത് കാണാനില്ല," പ്രതാപ് സിംഹ പറഞ്ഞു. പ്രതാപ് സിംഹയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER